ജലച്ചായ ചിത്രങ്ങളുടെ സുതാര്യത മറ്റെല്ലാ മീഡിയങ്ങളെക്കാളും ഒരിഷ്ടക്കൂടുതൽ അതിനോട് തോന്നാൻ കാരണമായി.വരയ്ക്കാതെ ഒഴിഞ്ഞുമാറി ജീവിക്കുമ്പോഴും കൂട്ടുകാർ അവരുടെ അടയാളങ്ങൾ കലാലോകത്ത് എക്കാലത്തേക്കുമായി രേഖപ്പെടുത്തിവെക്കുന്നത്, മഹാമേരുക്കളാവുന്നത് ആദരവോടെ,അഭിമാനത്തോടെ,സ്നേഹത്തോടെ കണ്ടുനിന്നു.കലയിൽ നിന്നും വേർപെട്ടു ജീവിത ചുഴികളിൽ അകപ്പെട്ടപ്പോൾ ഉള്ളിൽ കനലായി അത് കെടാതെ കിടന്നു.സംസർഗ്ഗം കൊണ്ട് വീണ്ടെടുക്കാൻ കഴിയുന്ന അകലത്തിൽ എന്റെ അടുത്തോ അകത്തോ ഞാനതു തിരിച്ചറിയുന്നുമുണ്ട്.
ദക്ഷിണേന്ത്യൻ സംഗീത കേൾവിയോടുള്ള ഉള്ള ഭ്രമം ഇതോടൊപ്പം കൊണ്ട് നടന്നു.ഭക്തിയായാലും,വിഭക്തിയായാലും,നാടനായാലും,വിദേശി ആയാലും സ്വരങ്ങൾ വല്ലാതെ ലഹരി പിടിപ്പിച്ചു.അനിർവചനീയമായ ഒരാനന്ദം അവ പകർന്നു.എല്ലാറ്റിലും നന്മയുണ്ട് എന്ന ബോധ്യം പ്രബലപ്പെട്ടു.എം.ഡി .രാമനാഥന്റെ സാത്വിക ശബ്ദവും,സുബ്ബലക്ഷ്മിയുടെ ഭക്തിയും നാരായണസ്വാമിയുടെ തെളിമയും,ബാലമുരളീകൃഷ്ണയുടെ ക്രിയേറ്റിവിറ്റിയും വല്ലാതെ വശീകരിച്ചു. ഒരു ഏകാദശി കാലത്ത് പതീറ്റാണ്ടുകൾക്കു മുൻപ് ഗുരുവായൂർ മേല്പത്തൂർ ഓഡിറ്റോറിയത്തിൽ നിന്ന് നേരിട്ട് അനുഭവിച്ച കുന്നക്കുടി വൈദ്യനാഥന്റെ കച്ചേരിയോടെ ഞാനദ്ദേഹത്തിന്റെ കടുത്ത ആരാധകനായി.വയലിൻ അദ്ദേഹത്തിന്റെ കയ്യിൽ ഒരു കുഞ്ഞിനെപ്പോലെ തുള്ളിക്കളിച്ചു.
കുട്ടികൾക്ക് വേണ്ടി തമിഴകത്തെ കുംഭകോണം സ്വദേശിയായ രാജ്‌കുമാർ സ്തബതി യുടെ ചിത്രങ്ങൾ ക്രമീകരിച്ചപ്പോൾ അവയുടെ പശ്ചാത്തലത്തിൽ കുന്നക്കുടി വയലിനിൽ വായിച്ച തമിഴകത്തെ സാധാരണക്കാർ ഹൃദയത്തോട് ചേർത്ത് പിടിച്ച പാട്ടുകൾ ഉപയോഗിച്ചതും അതുകൊണ്ടാണ്..സമൂഹത്തിന്റെ പുറം പോക്കുകളിൽ ജീവിക്കുന്ന മനുഷ്യരെയാണ് രാജ്‌കുമാർ അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ അനശ്വരമാക്കുന്നത്.പണ്ഡിതരെ അല്ല സാധാരണക്കാരെയാണ് കുന്നക്കുടിയും സംഗീതം കൊണ്ട് ചേർത്തു പിടിച്ചത് .
കുന്നക്കുടി യുടെ വയലിൻ സംഗീതത്തിനുപുറമെ,പ്രശസ്ത വൈണികൻ രാജേഷ് വൈദ്യയുടെ വീണാ സംഗീതവും,ബാരിഷ് -ന്റെ രാജസ്ഥാനി റൂട്സ് -ഉം അനുരാധ പൗദ്വൽ ,മുകേ ഷ് ബംഗഡ് എന്നിവർ ആലപിച്ച രാജസ്ഥാനി ട്രഡീഷണൽ സോങ്ങ്സും out of space നു പശ്ചാത്തല സംഗീതമായി.
ദക്ഷിണേന്ത്യൻ സംഗീത കേൾവിയോടുള്ള ഉള്ള ഭ്രമം ഇതോടൊപ്പം കൊണ്ട് നടന്നു.ഭക്തിയായാലും,വിഭക്തിയായാലും,നാടനായാലും,വിദേശി ആയാലും സ്വരങ്ങൾ വല്ലാതെ ലഹരി പിടിപ്പിച്ചു.അനിർവചനീയമായ ഒരാനന്ദം അവ പകർന്നു.എല്ലാറ്റിലും നന്മയുണ്ട് എന്ന ബോധ്യം പ്രബലപ്പെട്ടു.എം.ഡി .രാമനാഥന്റെ സാത്വിക ശബ്ദവും,സുബ്ബലക്ഷ്മിയുടെ ഭക്തിയും നാരായണസ്വാമിയുടെ തെളിമയും,ബാലമുരളീകൃഷ്ണയുടെ ക്രിയേറ്റിവിറ്റിയും വല്ലാതെ വശീകരിച്ചു. ഒരു ഏകാദശി കാലത്ത് പതീറ്റാണ്ടുകൾക്കു മുൻപ് ഗുരുവായൂർ മേല്പത്തൂർ ഓഡിറ്റോറിയത്തിൽ നിന്ന് നേരിട്ട് അനുഭവിച്ച കുന്നക്കുടി വൈദ്യനാഥന്റെ കച്ചേരിയോടെ ഞാനദ്ദേഹത്തിന്റെ കടുത്ത ആരാധകനായി.വയലിൻ അദ്ദേഹത്തിന്റെ കയ്യിൽ ഒരു കുഞ്ഞിനെപ്പോലെ തുള്ളിക്കളിച്ചു.
കുട്ടികൾക്ക് വേണ്ടി തമിഴകത്തെ കുംഭകോണം സ്വദേശിയായ രാജ്‌കുമാർ സ്തബതി യുടെ ചിത്രങ്ങൾ ക്രമീകരിച്ചപ്പോൾ അവയുടെ പശ്ചാത്തലത്തിൽ കുന്നക്കുടി വയലിനിൽ വായിച്ച തമിഴകത്തെ സാധാരണക്കാർ ഹൃദയത്തോട് ചേർത്ത് പിടിച്ച പാട്ടുകൾ ഉപയോഗിച്ചതും അതുകൊണ്ടാണ്..സമൂഹത്തിന്റെ പുറം പോക്കുകളിൽ ജീവിക്കുന്ന മനുഷ്യരെയാണ് രാജ്‌കുമാർ അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ അനശ്വരമാക്കുന്നത്.പണ്ഡിതരെ അല്ല സാധാരണക്കാരെയാണ് കുന്നക്കുടിയും സംഗീതം കൊണ്ട് ചേർത്തു പിടിച്ചത് .
Comments
Post a Comment