കലകൾ കാവ്യങ്ങൾ ഭാഗം-1 
അധ്യാപന ജീവിതത്തിന്റെ സായന്തനത്തിൽ രേഖപ്പെടുത്തിവെയ്ക്കുന്നത് അവനവനെ തന്നെയാണ്.കുട്ടികളുമായുള്ള സഹവാസം പകർന്നു തന്ന ഊർജ്ജസ്വലത ആണ് കൈമുതൽ.കുഞ്ഞു മനസ്സുകളിൽ മുളപൊട്ടുന്ന കിനാവിന്റെ വിത്തുകൾ പൂമരങ്ങളാവുന്നു.

....ചിത്രങ്ങളുടെ ലോകത്തേക്ക് വിടർന്ന കണ്ണുകളുമായി പിന്തുടർന്ന് വരുന്ന കുട്ടികൾക്കു വേണ്ടി ഒരു മാസത്തിലധികം എടുത്ത് പൂർത്തിയാക്കിയ മാസ്റ്റേഴ്സിനെ കുറിച്ചുള്ള ഒരു വീഡിയോ പ്രസന്റേഷന്റെ മൂന്നിൽ ഒരു ഭാഗം  ആണിത്.പത്താം തരത്തിൽ മലയാളം പാഠഭാഗത്തിൽ എം.പി.പോൾ ഉന്നയിക്കുന്ന  തെറ്റായ വാദഗതികൾക്കെതിരെ യുള്ള പ്രതികരണം കൂടിയാണിത്.ചിത്രം ചലനാത്മകതയുടെ ഒരു അവസ്ഥയെ അടയാളപ്പെടുത്തുമ്പോൾ ആ ചലനാവസ്ഥയുടെ കാലഗണന  പൂർണ്ണമായ അളവിൽ  ആസ്വാദക മനസ്സിൽ തിരിച്ചറിയപ്പെടുന്നുണ്ട്.ഒരു തരംഗകേന്ദ്രം ആണ് ചിത്രം.ശിൽപ്പവും അങ്ങിനെ തന്നെ.അത് നിശ്ചലതയെ മറികടക്കുകയാണ്. അത് കാഴ്ചക്കാരുടെ ഉള്ളിൽ പലവിധത്തിൽ സമസ്യകൾ ഉണ്ടാക്കുകയോ,പൂരിപ്പിക്കുകയോ ചെയ്യുന്നുണ്ട്. ഒരു ചിത്രത്തിൽ നിന്നും അനുബന്ധ മായി ഒരു പാട്‌അനുഭവങ്ങൾ കാഴ്ച്ചക്കാര നിൽ  ഉണ്ടാക്കി യതാണല്ലോ   കുട്ടികൾ പഠിക്കുന്ന സുഭാഷ് ചന്ദ്രൻ എഴുതിയ   ഉരുളക്കിഴങ്ങു ഭക്ഷിക്കുന്നവർ എന്ന കഥ തന്നെ ......
കലകൾ കാവ്യങ്ങൾ ഭാഗം-2  
ഇതിന്റെ നിർമ്മിതിക്ക്‌ പശ്ചാത്തല സംഗീതം തേടി വിവിധ ഭൂ പ്രദേശങ്ങളിലെ തനതു സംഗീത രീതികൾ വെബ്ബിലൂടെ സഞ്ചരിക്കാനും ആർട്ടിസ്റ്റ് ജീവിച്ചി രുന്ന നാട്ടിലെ ഉപകരണസംഗീതം തന്നെ ചേർക്കാനും കുറെയൊക്കെ കഴിഞ്ഞു.പിക്കാസോയ്ക്കു വേണ്ടി സ്പാനിഷ് ഗിറ്റാർ സംഗീതവും,തനതു കലാപ്രസ്ഥാനത്തിന്റെ പ്രയോക്താവായ ബംഗാളി മൂവ്‌മെന്റിന്റെ അമരക്കാരൻ ജാമിനിറോയ് ക്കുവേണ്ടി ബൗൾ നാടോടി സംഗീതവും ഉപയോഗിച്ചു .  പുരാതന ഗ്രീസിൽ നിന്നുള്ള ഇതിഹാസകാരൻ ഹോമറിനെയും,സർ റിയലിസ്റ്റിക് ചിത്രകലയിലൂടെ ചിത്രവായനയുടെ രീതി ശാസ്ത്രങ്ങൾ തിരുത്തിയ എക്കാലത്തെയും സർഗ്ഗാത്മക പ്രതിഭ സാൽവദോർ ദാലിയെയും,അവതരിപ്പിക്കാൻ ഇത്തരത്തിൽ സംഗീതം വലിയ പങ്കു വഹിക്കുന്നുണ്ട്.

അതേ സമയം കുട്ടികൾക്കുമുന്നിൽ അവതരിപ്പിക്കുമ്പോൾ സംഭവിക്കാവുന്ന നെഗറ്റീറ്വ് അനുഭവങ്ങളെ മറികടക്കാൻ  ചില ചിത്രങ്ങൾ ക്രോപ് ചെയ്തിട്ടുണ്ട്.ഭാവിയിൽ ഈ മേഖലയിലേക്ക് തിരിയുമ്പോൾ അവരവ പൂർണ്ണാവസ്ഥയിൽ തന്നെ മനസ്സിലാക്കുമല്ലോ.. സ്വാഭാവികമായും കുട്ടികൾക്കിടയിൽ ചിത്ര,ശില്പ ആഭിമുഖ്യം വികസിപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ ദൗത്യമായി കണ്ടത്.
കലകൾ കാവ്യങ്ങൾ ഭാഗം-3
ലോകത്താകമാനമായി   പരന്നുകിടക്കുന്ന സർഗാത്മക  സൃഷ്ടികളിലേക്കുള്ള   സഞ്ചാരത്തിൽ ഇനിയും മുന്നേറാൻ ഏറെ ഉണ്ട് .സർഗ്ഗാത്മകതയുടെ അതിരുകളില്ലാത്ത ലോകത്തേയ്ക്ക് ചിറകു വിടർത്താൻ കുട്ടികൾക്കിതു പ്രേരകമാവട്ടെ.mehdi hassan ന്റെ  പാകിസ്താനി ഉറുദു ഗസലിന്റെ ഹൃദയ ദ്രവീകരണ ശക്തിയിൽ ലയിച്ചു ചേരുമ്പോൾ അതിരുകൾ മാഞ്ഞുപോവുന്നതുപോലെ 

Comments